കണ്ണൂർ: ജില്ലയിൽ രണ്ട് വ്യത്യസ്ത പോക്സോ കേസുകളിലെ പ്രതികളെ പൊലീസ് വലയിലാക്കി.ന്യൂമാഹിയിൽ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായ പരാതിയിൽ 49കാരനാണ് അറസ്റ്റിലായത്. ന്യൂമാഹി കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണമഠത്തിന് സമീപം പാലിക്കണ്ടി ഹൗസിൽ സുഭാഷാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് നടപടി.
കണ്ണൂർ കുടിയാൻമലയിൽ മാനസിക വെല്ലുവിളി നേരിടുന്ന 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് അറസ്റ്റിലായത്. നടുവിൽ സ്വദേശി ആക്കാട്ട് ജോസിനെ (61) ആണ് പിടികൂടിയത്.നവംബർ 19നാണ് പ്രതിക്ക് എതിരെ കുട്ടിയുടെ കുടുംബം പരാതി നൽകിയത്. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്ത സാഹചര്യത്തിൽ പൊലീസ് ഒത്തുകളിക്കുന്നു എന്നാരോപിച്ച് കുട്ടിയുടെ അമ്മ രംഗത്തെത്തിയിരുന്നു.
റബർ ടാപ്പിംഗ് തൊഴിലാളികളായ മാതാപിതാക്കൾ പുലർച്ചെ ജോലിക്ക് പോയ സമയത്ത് ഇയാൾ വീട്ടിൽ അതിക്രമിച്ച് കടന്ന് 12 കാരിയെ പീഡിപ്പിച്ചു എന്നാണ് പരാതി.
🔸