സംസ്ഥാനത്തെ ബാറുകൾ തുറക്കുന്നു

 
തിരു.: സംസ്ഥാനത്ത് ബാറുകളിൽ ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയായി. ഇന്ന് വൈകിട്ടോ നാളെയൊ ഉത്തരവിറങ്ങും.
      എക്സൈസ് കമ്മീഷണറുടെ ശുപാർശ അംഗീകരിച്ചാണ് സർക്കാർ തീരുമാനം. കൗണ്ടറുകളിൽ ആളുകൾ കൂട്ടം കൂടാൻ പാടില്ല, ഒരു ടേബിളിൽ രണ്ടു പേർ മാത്രമേ പാടുള്ളൂ തുടങ്ങിയവയാണ് നിബന്ധനകൾ.
      ഏറ്റവും അടുത്ത ദിവസം തന്നെ ബാറുകൾ പൂർണ്ണതോതിൽ പ്രവർത്തിക്കാൻ അനുവാദമുണ്ടാകും. കോവിഡിനെ തുടർന്ന് അടച്ചിട്ട ബാറുകൾ പിന്നീട് തുറന്നെങ്കിലും കൗണ്ടറുകളിലൂടെ മദ്യം വിൽക്കാൻ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ബാറുകൾ തുറന്നു പ്രവർത്തിക്കുന്നത്.


Previous Post Next Post