ജയ് ശ്രീറാമും നിരവധി പിഴവുകളും ഭരണം പിടിച്ച പാലക്കാട് വെട്ടിലായി ബി.ജെ.പി




പാലക്കാട് നഗരസഭയിെല തുടര്‍ച്ചയായ വിവാദങ്ങള്‍ ബിജെപിയുടെ നിറം കെടുത്തി. ജയ്ശ്രീറാംബാനറും അധ്യക്ഷ തിരഞ്ഞെടുപ്പിലെ പിഴവുകളും പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രവൃത്തികളായി. പരസ്യപ്രതിഷേധമില്ലെങ്കിലും നേതാക്കള്‍ക്കിടയില്‍ അഭിപ്രായഭിന്നത രൂക്ഷമാണ്.  

അന്‍പത്തിരണ്ടില്‍ 28 പേരുമായി േകവലഭൂരിപക്ഷം നേടി ബിജെപിക്ക് അധികാര തുടര്‍ച്ച ലഭിച്ച പാലക്കാട് നഗരസഭയില്‍, ചില നേതാക്കളും പ്രവര്‍ത്തകരും അപക്വമായി പെരുമാറുന്നതായാണ് പാര്‍ട്ടിയിലെ വിമര്‍ശനം. വോട്ടെണ്ണല്‍ ദിവസത്തെ ജയ്ശ്രീറാം ബാനര്‍ ആവേശത്തിന് ചെയ്തതാണെങ്കിലും അനാവശ്യമായ പ്രവൃത്തിയാെയന്ന് ഒരുവിഭാഗം ബിജെപി നേതാക്കള്‍ സമ്മതിക്കുന്നു. ഒരു വശത്ത് ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് അമിതാവേശം കാണിച്ചെന്നാണ് ചില സംസ്ഥാനനേതാക്കളുടെ അഭിപ്രായം. കഴിഞ്ഞ ആഴ്ച കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞിറങ്ങുമ്പോള്‍ സിപിഎം കൗണ്‍സിലര്‍മാരുടെ പ്രകടനത്തിന് പകരമായി വീണ്ടും ജയ്ശ്രീറാം വിളിച്ചു. 



ഏറ്റവും ഒടുവില്‍ അധ്യക്ഷ തിരഞ്ഞെടുപ്പിലെ അബദ്ധവും നാണക്കേടായി. മുതിര്‍ന്ന അംഗം വി.നടേശന്‍ സിപിഎം അംഗത്തിന് വോട്ട് ചെയ്തു. പിഴവ് മനസിലാക്കി ബാലറ്റ് തിരിച്ചെടുത്തതും ഇതിന്റെ പേരിലുണ്ടായ തര്‍ക്കവും ന്യായീകരണമില്ലാത്തത്. അഭിപ്രായഭിന്നത തുടരുന്നതിനിടെ മറ്റൊരു ചോദ്യവും ഉയരുന്നു, നഗരസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഇ. കൃഷ്ണദാസ് പാര്‍ട്ടി ജില്ലാ അധ്യക്ഷന്റെ ചുമതലയില്‍ തുടരുമോ എന്നത് ...
Previous Post Next Post