കൊച്ചി: കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസുകളില്‍ 49 രൂപവരെയുള്ള ടിക്കറ്റുകളില്‍ ഈടാക്കിവന്നിരുന്ന പാസഞ്ചര്‍ സെസ് ഒഴിവാക്കിയതോടെ 15 മുതല്‍ 24 രൂപ വരെയുള്ള ടിക്കറ്റുകളില്‍ ഒരു രൂപയുടെയും 25 മുതല്‍ 49 വരെയുള്ള ടിക്കറ്റുകളില്‍ രണ്ടു രൂപയുടെയും കുറവുണ്ടാകും. നേരത്തെ ഒരേ ദൂരത്തിന് സ്വകാര്യബസുകളേക്കാൾ ടിക്കറ്റ് നിരക്ക് കൊടുക്കേണ്ടി വന്നിരുന്നതില്‍ പ്രതിഷേധം ഉയർന്നിരുന്നു.
ബസ് ചാര്‍ജ് വര്‍ധനയ്ക്കുശേഷം സെസ് തുകയായി 6.49 കോടി രൂപ കെഎസ്ആര്‍ടിസിക്കു ലഭിച്ചു. പരീക്ഷണാര്‍ഥം ആറുമാസത്തേക്കാണ് സെസ് ഒഴിവാക്കുന്നത്. ഇതുവഴിയുണ്ടാകുന്ന വരുമാന നഷ്ടം നികത്താന്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനുള്ള പദ്ധതി ആവിഷ്കരിക്കും.
പ്രത്യേക നിരക്കില്‍ നടത്തുന്ന ബോണ്ട് (ബസ് ഓണ്‍ ഡിമാന്‍ഡ്) സര്‍വീസുകളില്‍ കൂടുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിക്കാന്‍ കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നുണ്ട്.