മരുന്ന് നിർമ്മാണശാലയിൽ സ്ഫോടനം, നിരവധി പേർക്ക് പരിക്ക്





ഹൈദരാബാദ്: ഹൈദരാബാദിലെ ബൊല്ലാരത്ത് മരുന്ന് നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ക്ക് പരിക്ക്. വിന്ധ്യ ഓര്‍ഗാനിക് കമ്പനിയിലാണ് സ്‌ഫോടനമുണ്ടായത്.

നിരവധി തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
അഗ്‌നിശമനസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടകാരണം വ്യക്തമല്ല.



Previous Post Next Post