ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ നേരിട്ട് നയിക്കുന്ന ആരോഗ്യ ശില്പശാല കേരളത്തില്‍








കോട്ടയം: ജീവനകല ആചാര്യന്‍  ശ്രീ ശ്രീ രവിശങ്കര്‍ജിയുടെ നേരിട്ടുള്ള സെഷനുകള്‍ ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ മെഡിറ്റേഷന്‍ & ബ്രെത്ത് വര്‍ക്ക്ഷോപ്പ്, ഡിസംബര്‍ 24 മുതല്‍ 27 വരെ ജില്ലയിലുടനീളം നടത്തപ്പെടുന്നു. 

രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുന്നതിനു ആവശ്യമായ യോഗചര്യകള്‍, ധ്യാനം, പ്രാണായാമം, 156 രാജ്യങ്ങളിലായി കോടികണക്കിനാളുകള്‍ പരിചയിച്ച് ജീവിതത്തിന്‍റെ ഭാഗമാക്കിയ സുദര്‍ശനക്രിയ, പ്രായോഗിക ജീവിതത്തിനുതകുന്ന ജ്ഞാനം എന്നിവ വീട്ടിലിരുന്നു തന്നെ പങ്കെടുക്കുവാന്‍ കഴിയുന്ന വിധമാണ് പ്രോഗ്രാം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

കോട്ടയം ജില്ലയിലെ 5 താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന ഈ പ്രോഗ്രാം ദിവസേന 2 മണിക്കൂര്‍ വീതം സൗകര്യപ്രദമായ വിവിധ ബാച്ചുകളിലായി 4 ദിവസങ്ങള്‍ നീണ്ടുനില്ക്കുന്നു. തുടര്‍ന്ന് എല്ലാ ആഴ്ചകളിലും സൗജന്യമായുള്ള അനുബന്ധ ക്ലാസുകളും, ലോക്ക്ഡൗണിന് ശേഷം എല്ലാ സെന്‍ററുകളിലും നേരിട്ടുള്ള ക്ലാസുകള്‍ക്കും സൗകര്യം ഉണ്ടായിരിക്കുമെന്നും അവർ പറഞ്ഞു.

കോഴ്സില്‍ പങ്കെടുക്കുന്നവര്‍ക്ക് ശ്രീ ശ്രീ രവിശങ്കര്‍ജിയുമായി ഓണ്‍ലൈനില്‍ സംവദിക്കുന്നതിനുള്ള അവസരവും ലഭിക്കും. വിശദമായ വിവരങ്ങള്‍ക്കും, രജിസ്ട്രേഷനും 9739937068 എന്ന വാട്സാപ്പ് നമ്പറില്‍ ബന്ധപ്പെടണം
വി ആർ ബാലകൃഷ്ണൻ
(അപെക്സ് ബോഡി അംഗം)
കെ കെ വിജയൻ,ശ്യാമള മധു(ജില്ല കമ്മിറ്റി അംഗങ്ങൾ)
വിഷ്ണു എസ്(സെക്രട്ടറി,കോട്ടയം) എന്നിവർ വാർത്താ സമ്മേളനത്തിൽപങ്കെടുത്തു.
Previous Post Next Post