പത്ത്, പ്ലസ് ടു ക്ലാസുകളിലെ സിലബസ്ചുരുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം



'പത്ത്, പ്ലസ് ടു ക്ലാസുകളിലെ സിലബസ് ചുരുക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. സി.ബി.എസ്.ഇ ബോര്‍ഡിന്റെതടക്കം സിലബസില്‍ ഇനിയും കുറവ് വരുത്താനാണ് നിര്‍ദേശം. സി.ബി.എസ്.ഇ ഇതിനകം 30% സിലബസ് കുറച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരുകളും സിലബസില്‍ കുറവ് വരുത്തണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം
നിര്‍ദേശിച്ചത്. 

വിദ്യാര്‍ത്ഥികളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ ആണ് കേന്ദ്ര നിര്‍ദേശം. എത്ര കുറവ് വരുത്തണം എന്നത് സി.ബി.എസ്.ഇയ്ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും തീരുമാനിക്കാം. 33 ശതമാനം ഇന്റേണല്‍ ചോദ്യങ്ങള്‍ ഉണ്ടായിരിക്കുമെന്നും വിവരം.


Previous Post Next Post