52 പേരിൽ 35 പേർക്കും കോവിഡ് , ചിങ്ങവനം പോലീസ് സ്റ്റേഷൻ്റെ പ്രവർത്തനം പ്രതിസന്ധിയിൽ
സ്റ്റേഷനിലെ 35 പോലീസ് ഉദ്യോഗസ്ഥർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ആറാം തീയതി മുതൽ നടത്തിയ ടെസ്റ്റുകളിലാണ് രോഗം കണ്ടെത്തിയത്.
ഇതോടെ 52 പേരുള്ള സ്റ്റേഷനിൻ്റെ പ്രവർത്തനം ബുദ്ധിമുട്ടിലായി. നേരത്തെ തന്നെ ഇവർ നിരീക്ഷണത്തിൽ കഴിയുകയായിരുന്നതിനാൽ പകർച്ചാ ഭീതി ഒഴിവായി