ശ്രീവാസ്തവയെ വിശ്വസിച്ചവർക്കെല്ലാം പണി കിട്ടിയിട്ടുണ്ട്' ; കെ മുരളീധരൻ


sree

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവും എം പിയുമായ കെ മുരളീധരൻ.

രമൺ ശ്രീവാസ്തവയെ വിശ്വസിച്ചിവർക്കെല്ലാം പണികിട്ടിയിട്ടുണ്ട്. 'രമൺ ശ്രീവാസ്തവ മന്ത്രിമാരേക്കാൾ ശക്തനായി മാറി. മുൻ മുഖ്യമന്ത്രി കെ കരുണാകരൻ ഉൾപ്പടെ ശ്രീവാസ്തവയെ വിശ്വസിച്ചവർക്കൊക്കെ പണികിട്ടിയിട്ടുണ്ട്. കരുണാകരന്റെ പടിയിറക്കത്തിൽ പങ്കുവഹിച്ച വ്യക്തിയാണ് ശ്രീവാസ്തവ. രാജ്യദ്രോഹിയെന്ന് വിളിച്ചവർ തന്നെ ഇപ്പോൾ ശ്രീവാസ്തവയെ തലയിലേറ്റി നടക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് കരുണാകരൻ ഭരിക്കുന്ന സമയത്ത്, പിണറായി വിജയൻ നിയമസഭയിൽ എം എൽ എയായിരുന്നു. ആ സമയത്താണ് 'ചാരമുഖ്യൻ രാജിവയ്ക്കുക, ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യുക' എന്നുളള മുദ്രാവാക്യം ഉയർന്നത്. ആ ശ്രീവാസ്തവ ഇപ്പോൾ പിണറായിയുടെ ഏറ്റവും വലിയ വിശ്വസ്തനായി. ശിവശങ്കറുണ്ടാക്കിയ പരിക്കിനൊപ്പം ശ്രീവാസ്തവ ഉണ്ടാക്കുന്ന പരിക്കുകൂടിയായാൽ പിണറായി രാഷ്ട്രീയമായി രക്ഷപ്പെടാത്ത അവസ്ഥയിലേക്ക് എത്തും'- കെ മുരളീധരൻ പറഞ്ഞു. 


Previous Post Next Post