ജനങ്ങളുടെ ഭാവി വെച്ചാണ് മമത രാഷ്ട്രീയം കളിക്കുന്നതെന്ന് അമിത് ഷാ






കൊൽക്കത്ത: തൃണമുൽ കോൺഗ്രസ്, കോൺഗ്രസ്, സിപിഎം പാർട്ടികളിൽ നിന്ന് നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നുവെന്ന്      കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി പശ്ചിമ ബംഗാളിലെത്തിയതാണ് അമിത് ഷാ. 

ഒരു എംപി, ഒരു മുൻ എംപി, ഒമ്പത് എംഎൽഎമാർ എന്നിവർ ബിജെപിയിൽ ചേർന്നുവെന്നും മിഡ്നാപൂരിലെ റാലിയിൽ അദ്ദേഹം അവകാശപ്പെട്ടു

ബംഗാളിൽ 200 സീറ്റിൽ കൂടുതൽ ബിജെപി നേടും. തൃണമൂൽ ഗുണ്ടായിസത്തെ ബിജെപി ഭയക്കുന്നില്ല. ജനങ്ങളുടെ ഭാവി വെച്ചാണ് മമത രാഷ്ട്രീയം കളിക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷകൾ ചവിട്ടിയരച്ചു. പ്രധാനമന്ത്രി നൽകിയ പണം മമത സർക്കാർ പോക്കറ്റിലാക്കി. ഇത്തവണ ബിജെപിക്ക് അവസരം നൽകണമെന്നും അമിത്ഷാ റാലിയിൽ ആവശ്യപ്പെട്ടു.

അതേസമയം സിപിഎം സീറ്റിൽ വിജയിച്ച എംഎൽഎ തപസ്വി മണ്ഡലും തൃണമൂൽ എംൽഎ സുവേന്ദു അധികാരിയും രണ്ട് കോൺഗ്രസ് എംഎൽഎമാരും ഒരു ഫോർവാഡ് ബ്ലോക്ക് എംഎൽഎയും മിഡ്നാപുർ റാലിയിൽ ബിജെപിയിൽ ചേർന്നു.
തൃണമൂൽ എംഎൽഎമാരിൽ ഇന്നലെ വരെ മൂന്നുപേരാണ് രാജി നിൽകിയത്. കഴിഞ്ഞ ദിവസം മുൻ മന്ത്രി സുവേന്ദു അധികാരിയെങ്കിൽ ഇന്നലെ മുതിര്‍ന്ന നേതാവ് സിൽഭദ്ര ദത്ത. ബംഗാളിൽ ബിജെപി പിടിമുറുക്കുമ്പോൾ തൃണമൂൽ നേതാക്കളും എംഎൽഎമാരും ഓരോരുത്തരായി പാർട്ടി വിടുകയാണ്.  അമിത്  ഷാ രണ്ടു ദിവസംം കൂടി പശ്ചിമ ബംഗാാാളിൽ ചെലവഴിക്കുന്നുുണ്ട്.




Previous Post Next Post