ഗുരുവായൂർ ക്ഷേത്ര ജീവനക്കാർക്ക് കോവിഡ്: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി മൂര്‍ത്തിയേടത്ത് കൃഷ്ണന്‍ നമ്പൂതിരി നിരീക്ഷണത്തില്‍ പോയി.
കോയ്മമാര്‍ക്ക് രോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മേല്‍ശാന്തി നിരീക്ഷണത്തില്‍ പോയത്. മേല്‍ശാന്തിയുമായി അടുത്തിടപഴകുന്ന കോയ്മമാര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചത്. മേല്‍ശാന്തിയുടെ ചുമതല ഓതിക്കന്മാര്‍ക്ക് കൈമാറി. മാനേജര്‍,സൂപ്രണ്ട്,വഴിപാട് കൗണ്ടറിലെ ജീവനക്കാര്‍ തുടങ്ങി 10 ഓളം പേര്‍ക്കാണ് ക്ഷേത്രത്തിനകത്ത് രോഗബാധയുണ്ടായത്.