തിരുവനന്തപുരം: ബിജെപിയില്‍ ഭിന്നതയില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമത്തിനെതിരെ സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ ബിജപി എംഎല്‍എ ഒ രാജഗോപാല്‍ അനുകൂലിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം. രാജഗോപാല്‍ പറഞ്ഞതെന്തെന്ന് പരിശോധിക്കും. രാജഗോപാലുമായി സംസാരിക്കുമെന്നും അതിന് ശേഷം പ്രതികരിക്കുമെന്നുമായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം. കേന്ദ്ര കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയം നിയമസഭയെ അവഹേളിക്കുന്നതെന്നായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം.