മഹാമാരി അവസാനിക്കുന്നതായി സ്വപ്നം കണ്ടു തുടങ്ങാമെന്ന് ആഹ്വാനം ചെയ്ത് ലോകാരോഗ്യ സംഘടന









ജനീവ: കോവിഡ് എന്ന മഹാമാരി അവസാനിക്കുന്നതായി സ്വപ്നം കാണാൻ തുടങ്ങിക്കോളു എന്ന് ആഹ്വാനം ചെയ്ത് ലോകാരോഗ്യ സംഘടന

 കോവിഡിന്റെ അവസാനത്തിനായി ലോകത്തിനു സ്വപ്നം കാണാനാരംഭിക്കാമെന്നു ലോകാരോഗ്യ സംഘടനാ മേധാവി ടെഡാസ് അദാനോം ഗ്രബ്രിയോസിസ് പറഞ്ഞു . 

സമ്പത്തും ശക്തിയുമുള്ള രാജ്യങ്ങൾ സ്വകാര്യസ്വത്തായി കാണാതെ പാവപ്പെട്ട രാജ്യങ്ങൾക്കും,പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ഉൾപ്പെടെ ലോകത്തെ  എല്ലാവർക്കും സമാനരീതിയിൽ വാക്സസീൻ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 മഹാമാരി മനുഷ്യന്റെ ഏറ്റവും മികച്ചതും മോശമായതുമായ വശങ്ങൾ കാണിച്ചുതന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി 
ഫെസർ വാക്സീൻ ചൊവ്വാഴ്ച മുതൽ ബ്രിട്ടനിൽ നൽകിത്തുടങ്ങുമെന്ന റിപ്പോർട്ടിന്റെ കൂടി പശ്ചാത്തലത്തിലാണ്   അദ്ദേഹത്തിൻ്റെ വാക്കുകൾ.


Previous Post Next Post