മരണവീട്ടിലേയ്ക്ക് പോകുംവഴി ഓട്ടോറിക്ഷ മറിഞ്ഞ് വൃദ്ധൻ മരിച്ചു







ആലപ്പുഴ: ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് വൃദ്ധൻ മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിമൂന്നാം വാർഡ്‌ പുന്നയ്ക്കൽ മാർത്താണ്ഡക്കുറുപ്പ് (72) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവർക്കും ഭാര്യയ്ക്കും പരിക്കേറ്റിരുന്നു. കഞ്ഞിക്കുഴി
വനസ്വർഗത്തുള്ള മരണവീട്ടിലേയ്ക്ക് ഭാര്യയുമായി പോകുമ്പോൾ വനസ്വർഗം പള്ളിക്ക് സമീപമായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണ ഇയാളെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഭാര്യ ഗീത ക്കുട്ടി, ഡ്രൈവർ ബിജു എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Previous Post Next Post