കുടുംബവഴക്കിനിടെ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു.



തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചൽ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പത്മാവതിയുടെ ഭർത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


പത്മാവതിയെ കൊന്ന ശേഷം ഇയാൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു. കൊലപാതകത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായും കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരുവനന്തപുരം റൂറൽ എസ്.പി എ.ശ്രീനിവാസ് അറിയിച്ചു. 
Previous Post Next Post