വിദ്യാർത്ഥികൾക്ക് ലഹരി ഗുളികകൾ വില്ലന നടത്തിവന്ന മൂന്നു പേർ പിടിയിലായി



ഏറ്റുമാനൂരിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരി ഗുളികകൾ വില്ലന നടത്തിവന്ന മൂന്നു പേരെ  എക്സൈസ് പിടികൂടി.

കോട്ടയം പുതുപ്പള്ളി ആറാട്ടുചിറ അടപ്പ ചേരി വീട്ടിൽ മാണി ജേക്കബ്ബ് മകൻ അജിത്ത് മണി (31) അതിരമ്പുഴ നഹാസ് മൻസിൽ  മുഹമ്മദ് നിയാസ് (24) ഏറ്റുമാനൂർ പുന്നത്തറ ചകിരിയാൻ തടത്തിൽ ജിത്തു മാത്യൂ(22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

ക്രിസ്തുമസ് ന്യൂഈയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ഏറ്റുമാനൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബി.റെജിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡി
ലാണ് ലഹരി ഗുളികളുമായി  യുവാക്കളെ അറസ്റ്റു ചെയ്തത് .
ഇവർ ലഹരി വസ്തുക്കൾ കടത്താനുപയോഗിച്ച രണ്ടു ഇരുചക്രവാഹനങ്ങളും പിടികൂടി.

 മുൻ കഞ്ചാവ് കേസ്സിലെ പ്രതികളാണ്.
ഇവർക്ക് ലഹരി വസ്തുക്കൾ എത്തിച്ചു കൊടുക്കുന്ന സംഘത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു .

റെയ്ഡിൽ അസ്സിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സുനിൽകുമാർ  ,പ്രിവൻ്റീവ് ആഫീസർമാരായ അനു .വി .ഗോപിനാഥ് , രഞ്ചിത്ത് കെ .നന്ദ്യാട്ട് ,സിവിൽ എക്സൈസ് ഓഫീസർമാരായ അജുജോസഫ്  ഷെഫീക്ക് ,ദിബീഷ് എന്നിവർ പങ്കെടുത്തു.

Previous Post Next Post