പതിനേഴ് പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.





ധുംക :  പതിനേഴ് പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഭര്‍ത്താവിനെ മര്‍ദ്ദിച്ച്‌ അവശനാക്കിയ ശേഷമായിരുന്നു ക്രൂരകൃത്യം നടന്നത്. ജാര്‍ഖണ്ഡിലെ ധുംക ജില്ലയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്.

മുഫാസില്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശത്ത് ചൊവ്വാഴ്ച ദിവസമാണ് കുറ്റകൃത്യം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം ഭര്‍ത്താവിനൊപ്പം യുവതി വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു സംഭവം.

ദമ്പതികളെ വഴിയില്‍ തടഞ്ഞ പ്രതികള്‍ ഭര്‍ത്താവിനെ മര്‍ദ്ദിച്ച്‌ അവശനാക്കി. ഇതിന് ശേഷമാണ് യുവതിയെ 17 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.


Previous Post Next Post