മതികെട്ടാൻ ചോല പാർക്കിന്റെ ചുറ്റുപാടുമുള്ള ഒരു കിലോമീറ്റർ പരിസ്ഥിതി ദുർബല പ്രദേശം





മതികെട്ടാൻ ചോല ദേശീയ ഉദ്യാന പാർക്കിന്റെ ചുറ്റുപാടുമുള്ള ഒരു കിലോമീറ്റർ പരിസ്ഥിതി ദുർബല പ്രദേശം ആയി പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കി.

കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ആണ് വിജ്ഞാപനം ഇറക്കിയത്. 
17.5 ചതുരശ്ര കിലോമീറ്ററാണ് പുതുതായി പരിസ്ഥിതി ദുർബല പ്രദേശം ആകുക.

ഈ പ്രദേശത്തിനായി പ്രത്യേക സോണൽ മാസ്റ്റർ പ്ലാൻ രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാന സർക്കാർ തയ്യാറാക്കണം എന്ന് വിജ്ഞാപനത്തിൽ കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ഉടുമ്പൻ ചോല താലൂക്കിലെ പൂപ്പാറ ഗ്രാമത്തിലെ പ്രദേശങ്ങൾ ആണ് വിജ്ഞാപന പ്രകാരം പുതുതായി പരിസ്ഥിതി ദുർബല പ്രദേശം ആകുന്നത്.


Previous Post Next Post