പത്തനംതിട്ട ; പത്തനംതിട്ട മുനിസിപ്പൽ സ്‌റ്റേഡിയത്തിലേക്ക് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.
ഓമല്ലൂര്‍ പറയനാലി വല്യവീട്ടില്‍ ഷിബിന്‍ ബാബു( 26) ആണ് മരിച്ചത്. പത്തനംതിട്ട ബിസ്മി ഷോറൂമിലെ ജീവനക്കാരനാണ്. ഭാര്യയും മൂന്നര വയസ്സുളള ഒരു കുട്ടിയുമുണ്ട്.
കഴിഞ്ഞ ദിവസം അര്‍ധ രാത്രിയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ വൈദ്യുത പോസ്റ്റ് തകര്‍ത്ത് സ്റ്റേഡിയത്തിലേക്ക് മറിയുകയായിരുന്നു. പോസ്റ്റ്തകര്‍ന്നതോടെ പ്രദേശത്തെ വൈദ്യുതിയും നിലച്ചു. അപകടത്തിനിടെ പൊട്ടി വീണ വൈദ്യുത കമ്പിയിൽ തട്ടി ഇതുവഴി ബൈക്കില്‍വന്ന രണ്ടുപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തില്‍പ്പെട്ട കാറില്‍ ഷിബിന് ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക് നിസാര പരിക്കുകൾ പറ്റി.