കോട്ടയം ഗാന്ധിനഗറിൽ വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്ക്.
തമിഴ്നാട്ടിലെ ശങ്കരൻകോവിലിൽ നിന്ന് ചാലക്കുടിയിലേക്ക് പോവുകയായിരുന്ന ടെമ്പോട്രാവലർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രാവലറിലുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.
ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കോട്ടയത്തു നിന്ന് ഫയർഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്.