കോട്ടയം നഗരസഭയില്‍ ബലാബലം; നറുക്കെടുപ്പ് വേണ്ടി വരും




കോട്ടയം: കോട്ടയത്ത് യു ഡി എഫും എൽ ഡി എഫും ബലാബലത്തിൽ. നഗരസഭയുടെ 52-ാം വാര്‍ഡില്‍ മത്സരിച്ച് വിജയിച്ച കോണ്‍ഗ്രസ് വിമത യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് വിമത ബിന്‍സി സെബാസ്റ്റ്യറ്റ്യൻ ഡി സി സി യിൽ എത്തിയാണ് പിന്തുണ അറിയിച്ചത്.

52 അംഗ കൗണ്‍സിലില്‍ നിലവില്‍ എല്‍ഡിഎഫ് -22, യുഡിഎഫ് -21, ബിജെപി -8 സ്വതന്ത്ര – 1 എന്നിങ്ങനെയാണ് കക്ഷിനില. ബിന്‍സി യുഡിഎഫിനെ പിന്തുണച്ചതോടെ ഇരുമുന്നണികള്‍ക്കും 22 അംഗങ്ങള്‍ വീതമാവും. ഇതോടെ ചെയർപേഴ്സണെ കണ്ടെത്താൻ നറുക്കെടുപ്പ് വേണ്ടിവരും.

യുഡിഎഫിന് ഭരണം കിട്ടിയാല്‍ അഞ്ചുവര്‍ഷത്തേക്ക് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നൽകാമെന്ന വാഗ്ദാനത്തിൽ ആണ് ബിന്‍സിയുടെ പിന്തുണ യുഡിഎഫ് ഉറപ്പിച്ചത്.

ഏറ്റുമാനൂര്‍ നഗരസഭയിലും സ്വതന്ത്ര പിന്തുണ യുഡിഎഫിനാണ്. ഇതോടെ ഭരണം യുഡിഎഫിന് ലഭിച്ചേക്കും. നിലവില്‍ ഏറ്റുമാനൂരില്‍ എല്‍ഡിഎഫ്-12, യുഡിഎഫ്-13, ബിജെപി-7, സ്വതന്ത്രര്‍-3 എന്നിങ്ങനെയാണ് കക്ഷി നില.


Previous Post Next Post