വനിത കണ്ടക്​ടര്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ്​ അറസ്റ്റില്‍.






കോഴിക്കോട്​: കെ.എസ്​.ആര്‍.ടി.സി ബസിനുള്ളില്‍ വച്ച്‌​ വനിത കണ്ടക്​ടര്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ്​ അറസ്റ്റില്‍. കാസര്‍ഗോഡ് ചിറ്റാരിക്കല്‍ സ്വദേശി ഷൈജു ജോസഫ്​ (28) നെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. പീഡനശ്രമം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ്​ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്​.

ചൊവ്വാഴ്ച വൈകീട്ട്​ മൂന്നു മണിയോടെ കണ്ണൂരില്‍ നിന്ന്​ കോഴിക്കോ​ട്ടേക്ക്​ വരുകയായിരുന്ന ബസിലെ വനിത കണ്ടക്​ടറോടാണ്​ ​ പ്രതി അതിക്രമം നടത്തിയിരിക്കുന്നത്​. സ്വകാര്യ ബസിലെ കണ്ടക്​ടറായ ഷൈജു കണ്ണൂരില്‍ നിന്നാണ്​ കെ.എസ്​.ആര്‍.ടി.സി ബസില്‍ കയറുകയുണ്ടായത്​.



Previous Post Next Post