ന്യൂഡല്ഹി: 1975-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഭരണഘടനാ സാധുതയുള്ളതാണോ അല്ലയോ എന്ന് പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് പൂര്ണമായും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 94 കാരിയായ സ്ത്രീ സമര്പ്പിച്ച ഹര്ജിയിൽ സുപ്രീം കോടതി തിങ്കളാഴ്ച കേന്ദ്രത്തിൽ നിന്ന് പ്രതികരണം തേടി.
45 വര്ഷങ്ങൾ പിന്നിട്ട ശേഷം ഈ വിഷയം അന്വേഷിക്കുന്നത് പ്രായോഗികമോ അഭികാമ്യമോ ആണോയെന്ന് സുപ്രീംകോടതി പരിശോധിക്കുമെന്ന് ജസ്റ്റിസ് എസ്.കെ.കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു
'ഞങ്ങള്ക്ക് ബുദ്ധിമുട്ടാണ്. അടിയന്തരാവസ്ഥ സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ്. ഹര്ജി പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി നിരീക്ഷിച്ചു.
മുതിര്ന്ന അഭിഭാഷകൻ ഹരീഷ് സാല്വെയാണ് ഹര്ജിക്കാരിക്ക് വേണ്ടി ഹാജരായത്. അടിയന്തരാവസ്ഥ ഒരു വഞ്ചനയും മാസങ്ങളോളം അവകാശങ്ങൾ റദ്ദാക്കി, ഭരണഘടനയ്‌ക്കെതിരായ ഏറ്റവും വലിയ ആക്രമണവുമായിരുന്നുവെന്നും സാല്വെ കോടതിയിൽ പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ സാധുത പരിശോധിക്കാൻ കോടതിക്ക് അധികാരമുണ്ടെന്നെന്നും അദ്ദേഹം വ്യക്തമാക്കി