കൊച്ചി: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് എല്ലാ ചോദ്യത്തിനും ഓപ്‌ഷന്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ കരിക്കുലം കമ്മിറ്റി ശിപാര്‍ശ. ഇഷ്‌ടാനുസൃതം എഴുതാന്‍ കഴിയുന്ന ഗ്രൂപ്പ് ചോദ്യങ്ങള്‍ ഏര്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ക്കു പരീക്ഷ ആയാസരഹിതമാക്കാനാണ് നിര്‍ദ്ദേശം. ഇതു സംബന്ധിച്ച കരിക്കുലം കമ്മിറ്റി ശിപാര്‍ശ നാളെ ചേരുന്ന മന്ത്രിതല സമിതി പരിഗണിക്കും.
അടുത്ത മാസം മുതല്‍ സ്‌കൂളിലെത്താനാണ് കുട്ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
രാവിലെയും വൈകിട്ടുമായി ബാച്ചുകളായി തിരിച്ചാവും ക്ലാസ്. പരീക്ഷയുമായി ബന്ധപ്പെട്ടു പ്രസക്‌തമായ പാഠഭാഗങ്ങള്‍മാത്രം റിവിഷന്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്.
ഓരോ വിഷയത്തിലെയും പ്രസക്‌തമായ പാഠഭാഗങ്ങള്‍ ഏതെല്ലാമെന്ന് എസ്.സി.ഇ.ആര്‍.ടി.
നിശ്‌ചയിക്കും.
പ്രസക്‌തഭാഗങ്ങളില്‍നിന്നുള്ള ചോദ്യങ്ങള്‍െക്കാപ്പം മറ്റു പാഠഭാഗങ്ങളില്‍നിന്നുള്ള ചോദ്യങ്ങളും ഓപ്‌ഷനായി നല്‍കും. പ്രസക്‌തമായതു കൂടാതെ എല്ലാ പാഠഭാഗങ്ങളും പഠിച്ചവര്‍ക്കും ഉത്തരമെഴുതാന്‍ ഈ രീതി ഉപകരിക്കും.
ഇതുവഴി സിലബസ് വെട്ടിക്കുറയ്‌ക്കലും ഒഴിവാക്കാം. ഓണ്‍ലൈന്‍ ക്ലാസുകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ കഴിയാത്തവര്‍ക്കും ഗ്രൂപ്പ് ചോദ്യരീതി സഹായകരമാകുമെന്നാണ് കരിക്കുലം കമ്മിറ്റിയുടെ കണക്കുകൂട്ടല്‍.