തിരുവനന്തപുരം: സ്‌കൂളുകളിലെ ഫീസ്ഘടനയിൽ മാർഗനിർദേശങ്ങളായി.
2020-21 വർഷത്തിൽ സ്‌കൂളുകൾ അമിതഫീസോ, ലാഭമോ ഈടാക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു.
കോവിഡ് 19 എല്ലാവരെയും സാമ്പത്തികമായി ബാധിച്ച സാഹചര്യത്തിൽ 2020-21 അധ്യായന വർഷത്തിൽ സ്‌കൂൾ നടത്തിപ്പിന് ആവശ്യമായതിൽ അധികം തുക ഈടാക്കരുത്. നേരിട്ടോ അല്ലാതെയോ ലാഭം ഉണ്ടാക്കാനുള്ള നടപടികളും സ്വീകരിക്കരുത്. കോവിഡ് സാഹചര്യത്തിൽ ലഭ്യമാക്കിയ സൗകര്യങ്ങൾക്ക് അനുസൃതമായി മാത്രമേ ഫീസ് ഈടാക്കാവൂ. കോവിഡ് പശ്ചാത്തലത്തിലുളള ഈ നിർദ്ദേശം 2020-21 കാലഘട്ടത്തിലേക്ക് മാത്രമുളളതാണെന്നും തുടർ വർഷങ്ങളിൽ ബാധകമല്ലെന്നും മാർഗ്ഗ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്വകാര്യ സ്‌കൂളുകളിൽ അമിത ഫീസ് ഈടാക്കുന്നുവെന്നത് സംബന്ധിച്ച് വിദ്യാർത്ഥികൾ സമർപ്പിച്ച പരാതിയിലായിരുന്നു ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്.