തിരുവനന്തപുരം: മന്ത്രി വിഎസ് സുനില്‍ കുമാറിനെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയ ആളെ കണ്ടെത്തി. മന്ത്രിയുടെ അയല്‍വാസി കൂടിയായ സുജീബ് എന്നയാളാണ് ഇന്റര്‍നെറ്റ് ഫോണിലൂടെ വധഭീഷണി മുഴക്കിയതെന്ന് പോലീസ് പറഞ്ഞു. സുജീബ് ദുബായിലാണ് ജോലി ചെയ്യുന്നത്. മദ്യലഹരിയിലാണ് മന്ത്രിയെ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ കോര്‍പ്പറേഷനില്‍ വിജയിച്ച എല്‍ഡിഎഫ് പ്രതിനിധികളെയും വിളിച്ചിരുന്നു. ഇന്റര്‍നെറ്റ് കോളില്‍ നിന്നാണ് വധഭീഷണി ഉണ്ടായത്. ഇതു സംബന്ധിച്ച് ഡിജിപിക്ക് മന്ത്രി പരാതി നല്‍കിയിരുന്നു. നിലപാട് മാറ്റിയില്ലെങ്കില്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി.