ന്യൂസ് ഡെസ്ക്
പാമ്പാടി : കോവിഡ് മാനദണ്ഡങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണോ?
അല്ല , എന്നതിൻ്റെ പ്രത്യക്ഷ തെളിവാണ് പാമ്പാടിയിലെ മോർ സൂപ്പർമാർക്കറ്റ്.
കഴിഞ്ഞ ദിവസം ഈ സ്ഥാപനത്തിലെ 6 ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിവരം അറിഞ്ഞ് എത്തിയ ആരോഗ്യ വകുപ്പ് അധികൃതർ സൂപ്പർമാർക്കറ്റ് അടപ്പിച്ചു.
സാധാരണ ഇത്തരം വലിയ സ്ഥാപനങ്ങളിൽ കോവിഡ് ബാധിതർ ഉണ്ടായാൽ സുരക്ഷ മുൻനിർത്തി അടച്ച ശേഷം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സർക്കാർ സംവിധാനം ഉപയോഗിച്ച് അണു നശീകരണം നടത്തണം.
എന്നാൽ ഇവിടെ ഈ ചട്ടങ്ങളൊന്നും പാലിക്കാതെ പിറ്റേന്ന് രാവിലെ തന്നെ സ്ഥാപനം തുറന്നു.
ഇത് സംബഡിച്ച് അന്വേഷിച്ചവരോട് തങ്ങൾ സ്വയം അണു നശീകരണം നടത്തിയെന്നാണ് ജീവനക്കാർ വെളിപ്പെടുത്തിയത്.
ആരോഗ്യ വകുപ്പ് , പഞ്ചായത്ത് , അധികൃതരൊന്നും ഈ വിവരം അറിഞ്ഞിട്ടുമില്ല.
.
ഇവർ സ്വയം നടത്തി എന്ന് അവകാശപ്പെടുന്ന അണു നശീകരണത്തിൽ ഉപഭോക്താക്കൾക്കും വിശ്വാസം വരുന്നില്ല.
നാട്ടുകാർ ഭീതിയോടെയാണ് നോക്കിക്കാണുന്നത്
ഒരു ചെറിയ കച്ചവട സ്ഥാപനത്തിൻ ഇങ്ങനെ ഉണ്ടായാൽ ലോകത്തുള്ള സകല നിയമങ്ങളും ചൂണ്ടിക്കാട്ടി ആ സ്ഥാപനം ദിവസങ്ങളോളം അടപ്പിച്ചിടുന്നിടത്താണ് മോർ പോലുള്ള സ്ഥാപനങ്ങൾക്ക് നിയമത്തിൽ ഇളവ്
പൊതുജനങ്ങളുടെ സുരക്ഷയെക്കരുതി പാമ്പാടിയിലെ വ്യാപാരികൾ ഈ കാര്യങ്ങൾ അടിസ്ഥാനമാക്കി പാമ്പാടി പോലീസിനും , ആരോഗ്യ വകുപ്പിനും പരാതിയും നൽകിയിട്ടുണ്ട്
,