തിരു: മുഖ്യമന്ത്രി പിണറായി വിജയന്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ മുന്‍നിരയില്‍ ഇല്ലാത്തത് ചര്‍ച്ചയാകുന്നു. മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ ജാള്യതയെന്ന് കോണ്‍ഗ്രസും മുഖ്യമന്ത്രിയെ വച്ചുള്ള പ്രചാരണം സ്ഥാനാര്‍ഥികള്‍ ആഗ്രഹിക്കുന്നില്ലെന്ന് ബിജെപിയും ആരോപിച്ചു.
കോവിഡ് ജാഗ്രതയുടെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാത്തതെന്ന് എം.എ.ബേബിയും ഇടതുമുന്നണിയെ നയിക്കുന്നത് മുഖ്യമന്ത്രി തന്നെയാണെന്ന് എം.വി.ഗോവിന്ദനും പ്രതികരിച്ചു.
ഓണ്‍ലൈന്‍ വഴി മാത്രമാണ് പ്രചാരണ രംഗത്തെ പിണറായിയുടെ ഇടപെടല്‍. ലോക് സഭാ തിരഞ്ഞെടുപ്പ് സമയത്ത് പിണറായി മുന്‍നിരയില്‍ നിന്നാണ് പ്രചാരണം നയിച്ചത്. മുഖ്യമന്ത്രിയുടെ അസാന്നിധ്യവും ഇത്തവണ പ്രതിപക്ഷത്തിന് ആയുധമാക്കി.
കോവിഡ് പടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പുറത്തിറങ്ങിയുള്ള പ്രചാരണം വേണ്ടെന്നത് ചര്‍ച്ച ചെയ്തെടുത്ത തീരുമാനമാനമാണെന്ന് നേതാക്കള്‍ പറയുന്നു.
നാളെ 50 ലക്ഷം പേരെ അണിനിരത്തുമെന്ന അവകാശവാദത്തോടെ സിപിഎം നടത്തുന്ന വെര്‍ച്വല്‍റാലി ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നാല്‍ അതും ഓണ്‍ലൈന്‍ വഴിയാണ്.