മുളന്തുരുത്തി: പള്ളികള്‍ സംരക്ഷിക്കാന്‍ പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആവശ്യവുമായി യാക്കോബായ സഭയുടെ പന്തല്‍ കെട്ടി സമരം ആരംഭിച്ചു. 52 പള്ളികള്‍ക്ക് മുന്നിലാണ് സമരം ആരംഭിച്ചത്.
നഷ്ടപ്പെട്ട പള്ളികളില്‍ ഈമാസം 13ന് തിരികെ പ്രവേശിക്കുമെന്നും സഭാനേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.. വിവിധ ഘട്ടങ്ങളിലായി തുടര്‍ പ്രതിഷേധങ്ങള്‍ നടത്താനാണ് സഭയുടെ തീരുമാനം. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സെക്രട്ടേറിയറ്റ് മുന്നില്‍ റിലേ സത്യാഗ്രഹം ആരംഭിക്കാനാണ് യാക്കോബായ സഭ തീരുമാനം.