തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമുള്ള മാസ്ക് ധരിച്ച ഉദ്യോഗസ്ഥയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഡിസംബർ - എട്ടിന് കൊല്ലം ജില്ലയിൽ കൊറ്റങ്കര ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ കുളശ്ശേരി ഒന്നാം നമ്പർ പോളിങ് സ്റ്റേഷനിലായിരുന്നു സംഭവം. പോളിംങ് ഉദ്യോഗസ്ഥയായിരുന്ന കെ. സരസ്വതിയെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
കൊല്ലം ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.