വോട്ടെടുപ്പിന് വീര്യം പകരാൻ എത്തിച്ച മദ്യം പിടികൂടി






തിരുവനന്തപുരം: മാരായമുട്ടത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വില്പനക്കായി കൊണ്ടുവന്ന 200 ലിറ്റര്‍ വിദേശമദ്യം പിടികൂടി. മിനി ഗുഡ്‌സിലാണ് മദ്യം എത്തിച്ചത്. മാരായമുട്ടം സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുളള വാഹനമാണിത്.

പോലീസ് പിടികൂടിയതോടെ ഇയാള്‍ വാഹനം ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മാരായിമുട്ടം പോലീസ് മദ്യവും വാഹനവും കസ്റ്റഡിയില്‍ എടുത്തു.



Previous Post Next Post