ഡല്‍ഹി: സിംഫണി പാര്‍ക്കില്‍ കണ്ടെത്തിയ നിഗൂഢ ഏകശിലാപാളി കാണാന്‍ കാഴ്ച്ചക്കാരുടെ ഒഴുക്ക് . വിചിത്രമായൊരു ഏകശിലാപാളി( മോണോലിത് ) ഗുജറാത്തിലെ അഹമ്മദാബാദിലെ സിംഫണി പാര്‍ക്കിലാണ് പ്രത്യക്ഷപ്പെട്ടത്. പാര്‍ക്കിലെ സുരക്ഷാ ജീവനക്കാരനാണ് ശിലാപാളി ആദ്യമായി കണ്ടത്.
ഒട്ടേറെ രഹസ്യങ്ങള്‍ ഉളളിലൊതുക്കിയ ശിലാപാളിയെ നേരില്‍ കാണാന്‍ നിരവധി പേരാണ് പാര്‍ക്കിലേക്കെത്തുന്നത്. എന്തായാലും ശിലാപാളി എങ്ങനെ പാര്‍ക്കിലെത്തി എന്നറിയാന്‍ പരിസരത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയാണ് പൊലീസ്.
നവംബര്‍ 12ന് അമേരിക്കയിലെ യൂട്ടായിലാണ് ആദ്യ ശിലാപാളി കണ്ടത്. പിന്നീടത് നാലുപേര്‍ ചേര്‍ന്ന് എടുത്തുമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നീട് കാലിഫോര്‍ണിയയിലെ പൈന്‍ മലമുകളിലും, റൊമാനിയയിലെ നീംറ്റ് പര്‍വത മേഖലയിലും ഏക ശില പ്രത്യക്ഷപ്പെട്ടു. ഇതുവരെ 30 നഗരങ്ങളിലാണ് ശിലാപാളിയെ കണ്ടെത്തിയിരിക്കുന്നത്.
മൂന്നടി നീളമുളള ഏകശിലാപാളി കലാകാരന്‍മാരുടെ സൃഷ്ടിളോ അല്ലെങ്കില്‍ 1968ല്‍ പുറത്തിറങ്ങിയ സ്പേസ് ഒഡീസി എന്ന ഹോളിവുഡ് ചിത്രത്തിന്റെ ആരാധകരോ ഒപ്പിച്ച പണിയാണെന്നാണ് അധികൃതരുടെ ഭാഷ്യം.