ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ കഠിനാദ്ധ്വാനംകൊണ്ട് ഐപിഎസ് ഓഫീസറായ ഹസന്റെ കഥ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു.
ഗുജറാത്തിലെ പാലന്‍പൂരിലെ കനോദര്‍ ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിലാണ് ഹസന്‍ ജനിച്ചത്. അച്ഛന്‍ മുസ്തഫ ഹസനും അമ്മ നസീം ബാനുവും ഗ്രാമത്തിലെ ചെറിയൊരു വജ്രഖനന യൂണിറ്റിലെ തൊഴിലാളികളായിരുന്നു. അടുത്തുള്ള കടകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നെല്ലാം ഓര്‍ഡര്‍ പിടിച്ച് ആ അമ്മ ഉണര്‍ന്നിരുന്നു രാവും പകലും. 200 കിലോ മാവുപയോഗിച്ച് ചപ്പാത്തി പരത്തിയ ദിവസങ്ങളേറെ. നേരം വെളുക്കുമ്പോഴേക്കും ചപ്പാത്തി കടകളിലെത്തിക്കും. അങ്ങനെ ഉറക്കം കളഞ്ഞ് ആ അമ്മ ചപ്പാത്തി പരത്തി രൂപപ്പെടുത്തിയത് മകന്റെ തിളക്കമേറിയ ഭാവി കൂടിയായിരുന്നു.
2018 ല്‍ ഹസന്‍ സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയത് ഐ.എ.എസ് ലക്ഷ്യമിട്ടാണെങ്കിലും 570-ാം റാങ്കുകാരനു കിട്ടിയത് ഐ.പി.എസ് സെലക്ഷന്‍. നിരാശനാകാതെ കഴിഞ്ഞ തവണ വീണ്ടും പരീക്ഷയെഴുതിയെങ്കിലും രണ്ടാംവട്ടവും ഐ.പി.എസിനു തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഹസന്‍ തീരുമാനിച്ചു.തന്റെ നിയോഗം ഇതെന്ന്.
22 വയസ്സ്, പൊടിമീശക്കാരന്‍ ഐപിഎസ്... ചരിത്രം സൃഷ്ടിച്ച ഹസന്‍. ഒരമ്മയുടെയും മകന്റെയും കഠിനാധ്വാനത്തിന്റെയും, നിശ്ചയ ദാര്‍ഢ്യത്തിന്റെയും കഥ.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐ.പി.എസ് ഓഫീസറായി ഹസന്‍ സഫീന്‍ ചാര്‍ജെടുത്തപ്പോള്‍ സൃഷ്ടിക്കപ്പെട്ടത് പുതുചരിത്രം. ഒപ്പം ചങ്കായി നെഞ്ചോട് ചേര്‍ത്ത് വളര്‍ത്തിയ കനോദര്‍ എന്ന ഗ്രാമത്തിന്റെ വാത്സല്യവും.