മലപ്പുറം : വളാഞ്ചേരി വട്ടപ്പാറ വളവില്‍ വീണ്ടും അപകടം. ഇന്ന് പുലർച്ചെ ചരക്ക് ലോറിയാണ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്.
കാസര്‍ഗോഡ് നിന്നും എറണാകുളത്തേക്ക് മണ്ണുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. വട്ടപ്പാറയിലെ പ്രധാന വളവില്‍ നിന്ന് വാഹനം താഴേക്ക് പതിച്ചു. അപകടത്തില്‍ പരുക്കേറ്റ ലോറി ഡ്രൈവറെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്. വളാഞ്ചേരി പൊലീസിന്റെ നേതൃത്വത്തില്‍ ഗതാഗതം പുന:സ്ഥാപിച്ചു.