തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടികള്‍ക്കിടെ വീട്ടുകാരുടെ ആത്മഹത്യാശ്രമം. നെല്ലിമൂട് കോളനിയിലെ രാജനാണ് ഭാര്യയെ ചേര്‍ത്തുപിടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച് ഭീഷണി മുഴക്കുന്നതിനിടെ തീ പടരുകയായിരുന്നു.
രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പോലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടര്‍ന്നുപിടിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രാജനും ഭാര്യ അമ്പിളിയും ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.