ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് പടക്കങ്ങൾ ഉപയോഗിക്കുന്നതിന് സമയ നിയന്ത്രണം









കോട്ടയം ജില്ലയില്‍ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ഹരിത പടക്കങ്ങള്‍ ഉപയോഗിക്കുന്നതിന് സമയ നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. 

രാത്രി 11.55 മുതല്‍ 12.30 വരെ മാത്രമാണ് ഹരിത പടക്കങ്ങള്‍ ഉപയോഗിക്കുന്നതിന് അനുമതിയുള്ളത്.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഹരിത പടക്കങ്ങളുടെ വില്‍പ്പന മാത്രം അനുവദിച്ചും ഇവ ഉപയോഗിക്കുന്നതിന് സമയപരിധി നിജപ്പെടുത്തിയുമുള്ള സംസ്ഥാന ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണിത്.


Previous Post Next Post