കൊച്ചി പച്ചാളത്ത് ഗ്യാസ് സിലണ്ടർ ചോർന്നു വീട് പൂർണമായും കത്തിനശിച്ചു. വീട്ടുകാർ രക്ഷപ്പെട്ടു
അപകടമുണ്ടായത് പുലർച്ചെ 3മണിയോടെ. വീട്ടിലുണ്ടായിരുന്നത് ഒരു വൃദ്ധയടക്കം 4 പേർ
വടുതല സ്വദേശിയായ എഡ്വിനും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീടാണ് പുലർച്ചെ മൂന്ന് മണിയോടെ കത്തിനശിച്ചത്. ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. എഡ്വിനും, ഭാര്യയും, മകനും 96 വയസുള്ള അമ്മയുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. പുലർച്ചെ വെള്ളം കുടിക്കാൻ എഴുന്നേറ്റ അമ്മയാണ് തീ കത്തുന്നത് കണ്ടത്. ഉടൻ മറ്റുള്ളവരെ വിളിച്ചു പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന രേഖകളും, പണവും, വസ്ത്രങ്ങളുമെല്ലാം പൂർണമായും കത്തിനശിച്ചു.
ഗാന്ധിനഗർ ഫയർഫോഴ്സ് എത്തി തീയണച്ചു.