തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി പിടിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ.
ബിജെപിയെ തടയാൻ സ്ഥാനാർഥി നിർണയം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇടത് മുന്നണി എല്ലാ കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ മുന്നേറ്റം ഇടത് മുന്നണി കാഴ്ച വയ്ക്കും. കൂടുതൽ ജില്ലാ പഞ്ചായത്തുകളിൽ ഇടത് മുന്നണി ഭരണം ഉറപ്പാണ്. കേരള കോൺഗ്രസ് ശക്തികേന്ദ്രങ്ങളിലു ഇടത് മുന്നണി മൂന്നേറ്റമുണ്ടാകുമെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.