കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കലിൽ എൻഫോഴ്സ്മെൻറ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ആയിരത്തോളം പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്.
പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടുന്ന തടയാൻ ആയിട്ടാണ് കുറ്റപത്രം. ശിവശങ്കർ അറസ്റ്റിലായിട്ട് ചൊവ്വാഴ്ച 60 ദിവസം ആകും. കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നൽകുന്ന രണ്ടാമത്തെ കുറ്റപത്രം ആണ്.