ഭാര്യയുടെ കാമുകനെ ഭര്‍ത്താവു കഴുത്തറുത്തുകൊന്നു.





ചെന്നൈ: ചെന്നൈയില്‍ ഭാര്യയുടെ കാമുകനെ ഭര്‍ത്താവു കഴുത്തറുത്തുകൊന്നു. സംഭവത്തില്‍ കൊലയാളികളായ രണ്ടുപേര്‍ അറസ്റ്റിലായി. എഗ്മോര്‍ പോലീസ് നടത്തിയ തിരച്ചിലില്‍ സന്തോഷിന്റെ കാമുകിയുടെ ഭര്‍ത്താവ് ഇളവരശന്‍, സുഹൃത്ത് അരുണ്‍ എന്നിവരാണ് പിടിയിലായത്. പുതുപേട്ട് നടന്ന ക്രൂര കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ കണ്ടുനടുങ്ങിയിരിക്കുകയാണ് നഗരം. 33 വയസുള്ള യുവാവിനെ മൂന്നു പേര്‍ ചേര്‍ന്നു കഴുത്തറുത്തുകൊല്ലുകയായിരിന്നു. കണ്ണകി നഗര്‍ സ്വദേശി സന്തോഷ് കുമാറാണു കൊല്ലപെട്ടത്.

സംഭവത്തെ കുറിച്ചു എഗ്മോര്‍ പോലീസ് പറയുന്നത് ഇങ്ങനെ. മീന്‍ കച്ചവടക്കാരനായ സന്തോഷിന് വിവാഹിതയായ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഈ സ്ത്രീയുടെ കുടുംബം പലവട്ടം ഇതുസംബന്ധിച്ചു സന്തോഷിനു മുന്നറിയിപ്പു നല്‍കിയിരുന്നു



Previous Post Next Post