തൃശൂരില്‍ അഞ്ചു വീടുകളില്‍ എന്‍ഐഎ റെയ്ഡ്.





തൃശൂര്‍: തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് തൃശൂരില്‍ അഞ്ചു വീടുകളില്‍ റെയ്ഡ്. എന്‍ഐഎ സംഘമാണ് പരിശോധന നടത്തുന്നത്. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂര്‍ മേഖലകളിലെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്.

പഴയ തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം. പ്രവാസികളുടെ വീടുകളിലാണ് റെയ്ഡ് നടത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് പരിശോധന.



Previous Post Next Post