ബിജു രമേശിൻ്റെ എല്ലാ വെളിപ്പെടുത്തലുകളും അന്വേഷിക്കാനാവില്ലെന്ന് എ. വിജയരാഘവൻ






തിരുവനന്തപുരം: ബിജു രമേശിൻ്റെ എല്ലാ വെളിപ്പെടുത്തലുകളും അന്വേഷിക്കാനാവില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. മൂർത്തമായ ആരോപണങ്ങളിൽ മാത്രമേ അന്വേഷണം സാധ്യമാകൂ എന്നും വിജയരാഘവൻ പറഞ്ഞു.

സിഎം രവീന്ദ്രനെ ചോദ്യംചെയ്യാൻ നോട്ടിസ് അയച്ച വിഷയത്തിലും സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. ഏത് ആളെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ കേന്ദ്ര ഏജൻസികൾക്ക് അധികാരമുണ്ടെന്ന് വിജയരാഘവൻ പറഞ്ഞു. ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് കൊണ്ട് അയാൾ കുറ്റവാളിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.


Previous Post Next Post