ഷോപ്പിങ്‌ മാളിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു.






ഇടപ്പള്ളി: കൊച്ചിയിലെ ഷോപ്പിങ്‌ മാളിൽ  നഗ്നതാ പ്രദർശനം നടത്തിയ യുവാവിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു. ആലപ്പുഴ സ്വദേശിനിയാണ് തനിക്കുണ്ടായ അപമാനത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകിയത്.

കഴിഞ്ഞ 25 ന് മാളിലെ രണ്ടാം നിലയിൽ വെച്ച് യുവാവ് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു. ഇതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് മാളില്‍ സിനിമ നടിയെ അപമാനിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തത്. നടി ഇന്‍സ്റ്റഗ്രാമില്‍ ദുരനുഭവം വെളിപ്പെടുത്തിയതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്താന്‍ മണിക്കൂറുകളെടുത്തു. ഒടുവില്‍ കീഴടങ്ങാന്‍ വരുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്

Previous Post Next Post