ക്രിസ്തുമസിനെ വരവേൽക്കാൻ പാമ്പാടി ഒരുങ്ങി

പാമ്പാടി : ക്രിസ്തുമസിനെ വരവേൽക്കാൻ പാമ്പാടി ഒരുങ്ങി  കോവിഡ് മൂലം കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷം കച്ചവടം നടക്കുമോ എന്ന് വ്യാപരികളിൽ ചെറിയആശങ്ക ഉണ്ട്  ഇലട്രിക്ക് ലൈറ്റുകളാണ് ഈ തവണ താരം എഴുപത്തി അഞ്ച് രൂപ മുതൽ  അറുന്നൂറ്റി അൻപത് രൂപ വരെയാണ് മാല ബൾബുകൾക്ക് വില L E D  സ്റ്റാറുകൾക്കും ആവശ്യക്കാർ ഏറെയെന്ന് ചിന്നൂസ് ഫാൻസിസ്റ്റോർ ഉടമ തമ്പി പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു നൂറ്റി ഇരുപത്തി അഞ്ച് രൂപ മുതൽ അഞ്ഞൂറ്റി അൻപത് രൂപ വരെയാണ് L E D സ്റ്റാറുകൾക്ക് വില .
വിവിധ ഇനം പേപ്പറുകളിൽ നിർമ്മിച്ച സ്റ്റാറുകളും ഈ തവണയും  വിപണിയിൽ സജീവമാണ്


ചലച്ചിത്രങ്ങളുടെ പേരിൽ വിപണിയിൽ ശ്രദ്ധേയമായിരുന്ന ക്രിസ്തുമസ് സ്റ്റാറുകൾ ഇത്തവണ ഇല്ല കോവിഡ് മൂലം ചലച്ചിത്രങ്ങൾ ഇറങ്ങാത്തതാണ് ഇതിനു കാരണം .ഈ കോവിഡ് കാലത്തും   പാമ്പാടിക്കാർ ഇത്തവണയും കഴിഞ്ഞ കാലം പോലെ തന്നെ തിരുപ്പിറവിയെ എതിരേൽക്കാൻ തയ്യാറായിക്കഴിഞ്ഞു എന്നതിന് ഉദാഹരണമാണ് പാമ്പാടിയിലെ ക്രിസ്തുമസ്  വിപണിയിലെ തിരക്ക്
Previous Post Next Post