തിരുവനന്തപുരം: കൊവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ സംഗീത് ശിവന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നാലുദിവസം മുമ്പാണ് ഇദ്ദേഹത്തെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. യോദ്ധാ, ഗാന്ധര്‍വം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ സംവിധായകനാണ് സംഗീത് ശിവന്‍. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍ ഇദ്ദേഹത്തിന്റെ സഹോദരനാണ്.