രാജസ്ഥാനിൽ വീണ്ടും കൂട്ട ശിശു മരണം



 




രാജസ്ഥാനിൽ  വീണ്ടും കൂട്ട ശിശുമ​ര​ണം. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ഒ​മ്പപത് ന​വ​ജാ​ത ശി​ശു​ക്ക​ളാ​ണ് കോ​ട്ട​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്.

ജെ.​കെ ലോ​ണ്‍ ആ​ശു​പ​ത്രി​യി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ല്‍ അ​ഞ്ച് കു​ഞ്ഞു​ങ്ങ​ളും വ്യാ​ഴാ​ഴ്ച നാ​ല് കു​ഞ്ഞു​ങ്ങ​ളു​മാ​ണ് മ​രി​ച്ച​ത്. ഇ​വ​ര്‍​ക്കെ​ല്ലാം 1-4 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള​വ​രാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

പെ​ട്ടെ​ന്നു​ണ്ടാ​യ അ​ണു​ബാ​ധ മൂ​ല​മാ​കാം മ​ര​ണ​ങ്ങ​ള്‍ സം​ഭ​വി​ച്ച​തെ​ന്നാ​ണ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് സു​രേ​ഷ് ദു​ലാ​ര​യു​ടെ വി​ശ​ദീ​ക​ര​ണം. സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന ആ​രോ​ഗ്യ​മ​ന്ത്രി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.


Previous Post Next Post