തദ്ദേശം: എൻഡിഎക്ക് മൂന്നിരട്ടി സീറ്റ് വർധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.









തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൻഡിഎക്ക് ഇപ്പോഴുള്ളതിനേക്കാൾ മൂന്നിരട്ടി സീറ്റ് വർധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം പിടിക്കുമെന്ന് പറഞ്ഞ സുരേന്ദ്രൻ 100 പഞ്ചായത്തുകളിൽ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും അവകാശപ്പെട്ടു. 

തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം ഉറപ്പായും ബിജെപിക്ക് നേടാനാകും. കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് ഈ നാല് കോർപ്പറേഷനുകളിലും നിർണായക മുന്നേറ്റമുണ്ടാകും. കണ്ണൂർ കോർപ്പറേഷനിൽ ഇത്തവണ അക്കൗണ്ട് തുറക്കും. നിരവധി മുനിസിപ്പാലിറ്റികളുടെ ഭരണം എൻഡിഎക്ക് കിട്ടും. യുഡിഎഫിനും എൽഡിഎഫിനും നേരത്തെ ലഭിച്ചതിനേക്കാൾ സീറ്റുകളുടെ കുറവ് ഉണ്ടാകും. ഏറ്റവും കൂടുതൽ സീറ്റുകൾ കിട്ടാൻ പോകുന്നത് തങ്ങൾക്കായിരിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.


Previous Post Next Post