ബെൽറ്റ് കഴുത്തിൽ കുരുങ്ങി ആറാം ക്ലാസുകാരന് ദാരുണാന്ത്യം.

*കളിക്കുന്നതിനിടെ കഴുത്തിൽ ബെൽറ്റ് കുരുങ്ങി ആറാം ക്ലാസുകാരൻ മരിച്ചു*
=========================
Published on: 27/12/2020
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^






നന്മണ്ട: സഹോദരനൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിൽ ബെൽറ്റ് കഴുത്തിൽ കുരുങ്ങി ആറാം ക്ലാസുകാരന് ദാരുണാന്ത്യം. നന്മണ്ട ആലിൻചുവടിനു സമീപം മന്ദത്ത്കണ്ടി സുഹർലാലിന്റെ മകൻ കാർത്തിക് (12) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം.

കാർത്തിക്കും അനുജനായ കാശിനാഥനും മുറിയിലിരുന്ന് മൊബൈൽ ഫോണിൽ ഗെയിം കളിക്കുകയായിരുന്നു. ഇതിനിടെ അമ്മ ഉച്ചഭക്ഷണം എടുക്കാനായി അടുക്കളയിലേക്കുപോയി തിരിച്ചെത്തിയപ്പോഴാണ് കഴുത്തിൽ ബെൽറ്റ് കുരുങ്ങിയനിലയിൽ മകനെ കാണുന്നത്. ഉടൻതന്നെ കാർത്തിക്കിനെ നന്മണ്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജനലിൽ തൂക്കിയിട്ട ബെൽറ്റ് കഴുത്തിൽ കുരുക്കി ജനൽപ്പടിയിൽ ഇരിക്കുന്നതിനിടെ കാർത്തിക്കിന്റെ കാൽ വഴുതിപ്പോയതാകാനാണ് സാധ്യതയെന്ന് ബന്ധുക്കൾ പറയുന്നു. ഈ സമയം അനുജൻ കോഴിക്ക് തീറ്റനൽകാനായി പുറത്തേക്കുപോയിരുന്നു.

നന്മണ്ട 14-ലെ സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ആറാം ക്ലാസ്‌ വിദ്യാർഥിയാണ് കാർത്തിക്. കാശിനാഥൻ നന്മണ്ട വെസ്റ്റ് എ.എൽ.പി. സ്കൂൾ ഒന്നാം ക്ലാസ്‌ വിദ്യാർഥിയാണ്. അമ്മ: രജില (മൈലെള്ളാംപാറ). 
Previous Post Next Post