കാഞ്ഞിരപ്പള്ളി : തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞി്ല്ല. കാഞ്ഞിരപ്പളളി ഓരങ്കല്‍ കടവു ഭാഗത്താണ് ഉദ്ദേശം 40മുതല്‍ 50വയസ് തോന്നിക്കുന്നയാളെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.അഞ്ചരയടി ഉയരവും കറുത്തനിറവും വട്ടമുഖവുമുളള ഇയാളെ തിരിച്ചറിയുന്നതിനായി പൊലീസ് രേഖാ ചിത്രം തയ്യാറാക്കി അന്വേഷണം ആരംഭിച്ചു. ഇളം റോസ് ഷര്‍ട്ടും, കറുത്ത ബര്‍മൂഡയും വെളള മുണ്ടും ധരിച്ചിരുന്ന ഇയാള്‍ തലയില്‍ കറുത്ത തൊപ്പി വച്ചിരുന്നതായി പൊലീസ് അറിയിച്ചു.ആളെകുറിച്ചു വിവരം ലഭിക്കുന്നവര്‍ കാഞ്ഞിരപ്പളളി പൊലീസ് ഇന്‍സ്‌പെക്ടറെ വിവരം അറിയിക്കണം. ഫോണ്‍ 04828 202800,9497987076,9497980323