കാട്ടാക്കട: നിയന്ത്രണംവിട്ട് കാര്‍ തോട്ടിലേക്ക് വീണു. ഡ്രൈവറെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷിച്ചു. പുതുക്കുളങ്ങര ചക്രപാണിപുരം അനീഷ് കോട്ടേജില്‍ അനീഷി(30) നെയാണ് രക്ഷപ്പെടുത്തിയത്.
കള്ളിക്കാട് തേവന്‍കോട് ആശ്രമത്തിന് മുന്നിലെ തോട്ടില്‍ ഞായറാഴ്ച വൈകീട്ട്, ആയിരുന്നു അപകടം. കുറ്റിച്ചല്‍ നിന്നും കള്ളിക്കാടേക്ക് വരുകയായിരുന്ന കാര്‍ തലകുത്തനെ തോട്ടിലേക്ക് വീഴുകയായിരുന്നു. മഴയായതിനാല്‍ തോട്ടില്‍ ഒരാള്പൊക്കത്തോളം വെള്ളം ഉണ്ടായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് കയര്‍ ഉപയോഗിച്ച് പെട്ടെന്നു തന്നെ കാര്‍ ഉയര്‍ത്തി നിര്‍ത്തിയതിനാല്‍ കാറിനുള്ളില്‍ വെള്ളം നിറഞ്ഞില്ല.